ഓഫ്‌സെറ്റ് പ്രിന്റിംഗ് കോഴ്‌സിന് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനില്‍ നടത്തുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്.
പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. പഠനകാലയളവില്‍ സ്റ്റൈപന്റ് ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമാണ്.
പ്രിന്റിംഗ് വകുപ്പില്‍ ഡി.റ്റി.പി ഓപ്പറേറ്റര്‍ ഗ്രേഡ്-2, ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് -2, പ്ലേറ്റ് മേക്കര്‍ ഗ്രേഡ്-2 തസ്തികകളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റിസെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തില്‍ നേരിട്ടെത്തണം.
ഫോണ്‍ : 0471 2474720, 2467728.