പവര്‍ ഗ്രിഡിൽ അപ്രന്‍റിസ്

Share:

കേന്ദ്ര സര്‍ക്കാ൪ സ്ഥാപനമായ പവ൪ ഗ്രിഡിലേക്ക് ഒരു വര്‍ഷത്തെ അപ്രന്‍റിസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.

ഇലക്ട്രിക്കല്‍ ട്രേഡിൽ ഐ.ടി.ഐ പാസായവര്‍ക്കും, ഇലക്ട്രിക്കൽ /സിവില്‍ എന്‍ജിനീയറിങ്ങിൽ ഡിപ്ലോമയുള്ളവര്‍ക്കും, ഇലക്ട്രിക്കല്‍/സിവിൽ/ഇലക്ട്രോണിക്സ്/ടെലികമ്മ്യൂണിക്കേഷ൯ എന്‍ജിനീയറിങ്ങിൽ ബിരുദമുള്ളവര്‍ക്കും ഓഫീസ് മാനേജ്മെന്‍റ് ഡിപ്ലോമ ഉള്ളവര്‍ക്കും ആണ് അവസരം.

അപേക്ഷകാ൪ രണ്ടു വര്‍ഷത്തിനുള്ളിൽ യോഗ്യത നേടിയവരായിരിക്കണം. ഐ.ടി.ഐ ക്കാര്‍ക്ക് 11000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 12000 രൂപയും ഡിഗ്രിക്കാര്‍ക്ക് 15000 രൂപയും സ്റ്റൈപ്പന്‍ഡ് ലഭിക്കും. ഓണ്‍ലൈ൯ ആയാണ് അപേക്ഷിക്കേണ്ടത്.
വെബ്‌സൈറ്റ്: www.powergridindia.com

അപേക്ഷിക്കുന്നതിനു സമയപരിധിയില്ല.

Share: