പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് : 27 വരെ അപേക്ഷിക്കാം
തിരുവനന്തപുരം, കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജുകളില്‍ നടത്തിവരുന്ന ക്രിറ്റിക്കല്‍ കെയര്‍ നഴ്‌സിംഗ്, എമര്‍ജന്‍സി & ഡിസാസ്റ്റര്‍ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയന്‍സ് നഴ്‌സിംഗ്, കാര്‍ഡിയോ തൊറാസിക് നഴ്‌സിംഗ്, നിയോനാറ്റല്‍ നഴ്‌സിംഗ്, നഴ്‌സ് മിഡ്‌വൈഫറി പ്രാക്റ്റീഷണര്‍ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക് 2018 – 19 വര്‍ഷത്തെ പ്രവേശനത്തിന് ജൂലൈ 27 വരെ അപേക്ഷിക്കാം. 28 വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈന്‍ യി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ ജൂലൈ 30 ന് വൈകിട്ട് അഞ്ചുമണിയ്ക്കകം ഡയറക്ടര്‍, എല്‍. ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്്രടി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ്ടു പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്/ GNM കോഴ്‌സ് പരീക്ഷ പാസായിരിക്കണം.
ഉയര്‍ന്ന പ്രായപരിധി: 45 വയസ്.
സര്‍വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് 49 വയസാണ്.
അപേക്ഷാഫീസ്: പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവര്ഗവിഭാഗത് തിന് 400 രൂപയും.
സര്‍വീസ് ക്വാട്ടാ അപേക്ഷകര്‍ക്ക് പഠന കാലയളവില്‍ വേതനവും മറ്റ് ആനുകൂല്യങ്ങളും പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : www.lbscentre.kerala.gov.in
ഫോണ്‍: 0471 2560361, 362, 363, 364, 365.