പ്ലസ് വൺ പ്രവേശനം : മെയ് 16 മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം ; സംസ്ഥാനത്ത് 2024-25 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായി മെയ് 16 മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
അപേക്ഷകർക്ക് സ്വന്തമായോ. മറ്റ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയോ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി : മെയ് 25
ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
മുൻ വർഷം ജൂലൈ 5നായിരുന്നു ക്ലാസ്സുകൾ ആരംഭിച്ചത്. തുടർന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെൻററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
പ്ലസ് വൺ പ്രവേശനത്തിന് ലഭ്യമായ സീറ്റുകൾ
സംസ്ഥാന തലം: ഹയർസെക്കൻഡറി- 4,33,231, വൊക്കേഷണൽ ഹയർസെക്കൻഡറി- 33,030, ആകെ സീറ്റുകൾ- 4,66,261
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലയിലെ സീറ്റുകൾക്ക് പുറമേ ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകൾ
ഐടിഐ – 61,429, പോളിടെക്‌നിക്ക്- 9,990
എല്ലാ മേലകളിലുമായി ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ- 5,37,680