ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം

Share:

പാലക്കാട്: പറളി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഫാര്‍മസി കോഴ്‌സ് പാസ്സായവരും ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച ഡിപ്ലോമ/ഡിഗ്രി ഉളളവരുമായിരിക്കണം. അംഗീകൃത ഫാര്‍മസിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായപരിധി 20-40 വയസ്്.

ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളും പകര്‍പ്പുമായി ജനുവരി 30 ന് രാവിലെ 10 ന് പറളി സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ഫോണ്‍ : 9446057532.

Share: