ഫാർമസിസ്റ്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ സ്റ്റോറിലേക്ക് ട്രെയിനി ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത : പ്ലസ് ടു സയ൯സ്, ഡി.ഫാം/ബി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷ൯ .
പ്രായം : 16നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഫെബ്രുവരി 23ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റോർ ഓഫീസിൽ രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.30 മുതൽ 11.00 വരെ .