ഫാർമസിസ്റ്റ് നിയമനം

250
0
Share:

തിരുഃ പൂജപ്പുര സർക്കാർ ആയൂർവേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ഒഴിവുള്ള ഫാർമസിസ്റ്റ് (അലോപ്പതി) തസ്തികയിൽ 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ നാലിന് ഇൻറർവ്യൂ നടത്തും.

യോഗ്യത:  പ്ലസ്ടു, ഡിഫാം, അല്ലെങ്കിൽ ബിഫാം ആൻഡ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ
പ്രായപരിധി: 4-10-2023ൽ 40 വയസ് കവിയരുത്.
താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡേറ്റകളും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം. രജിസ്ട്രേഷൻ രാവിലെ 10 മണി മുതൽ 11 മണി വരെ. ഇൻറർവ്യൂ രാവിലെ 10.30ന് ആരംഭിക്കും.

Share: