ഫാര്‍മസിസ്റ്റ് നിയമനം

Share:

എറണാകുളം: ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: ഡിഫാം ഫാര്‍മസി ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും.

ഉയര്‍ന്ന പ്രായപരിധി 40 വയസ്.( പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന).

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഡിസംബര്‍ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.

ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഫാര്‍മസിസ്റ്റ് എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

Share: