ഫാര്‍മസിസ്റ്റ് നിയമനം

183
0
Share:

മലപ്പുറം: മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റോപ്പ് ഗ്യാപ്പ് അറേഞ്ച്‌മെൻറ് ആയി ഒരു ഫാര്‍മസിൻറെ സേവനം ആവശ്യമുണ്ട്. ഇതിനായുള്ള അഭിമുഖം ഒക്ടോബര്‍ ഒന്നിന് 11.30 ന് മകരപ്പറമ്പ് ആരോഗ്യ കേന്ദ്രത്തില്‍ വച്ച് നടത്തുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.ഫാം/ബി.ഫാം ബിരുദവും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരായിരിക്കണം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

Share: