ഏകദിന പരിശീലനം

115
0
Share:

തിരുഃ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 നെ കുറിച്ച് പൊതുവായ അവബോധം സൃഷ്ടിക്കുന്നതിന് നിയമത്തിലെ വകുപ്പുകളും വ്യവസ്ഥകളും ഉൾപ്പെടുത്തി ഇതിൻറെ പരിധിയിൽ വരുന്ന തൊഴിലാളികൾ, തൊഴിലുടമകൾ, ഇൻറേണൽ കമ്മിറ്റികൾ, ലോക്കൽ കമ്മിറ്റികൾ എന്നിവർക്കായി കേരള സർക്കാർ സ്ഥാപനമായ സെൻറർ ഫോർ മാനേജ്‌മെൻറ് ഡവലപ്പ്‌മെൻറ് ഒക്ടോബർ 11 ന് സി.എം.ഡി സിൽവർ ജൂബിലി ഹാളിൽ വച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.

സർക്കാർ / സർക്കാരിതര / സംഘടിത / അസംഘടിത തൊഴിൽ മേഖലകളിലെ ആഭ്യന്തര / പ്രാദേശിക കമ്മിറ്റികൾക്കും, സ്ഥാപന മേധാവികൾക്കും, മറ്റു ബന്ധപ്പെട്ടവർക്കും പരിശീലനത്തിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർ ഒക്ടോബർ 5 നു മുമ്പായി https://forms.gle/kiRNJMzTNvUkaMsR9 ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 8281437982.

Share: