ഒമാൻ ഇന്ത്യൻ സ്കൂളിൽ അധ്യാപക ഒഴിവ്
ഒമാനിലെ ഇന്ത്യൻ സ്കൂളിൽ ഒഡെപെക് മുഖേന അദ്ധ്യാപക നിയമനം നടത്തുന്നു. 10 ഒഴിവുകളാണുള്ളത്.
തസ്തിക, യോഗ്യത
കിൻഡർഗാർട്ടൻ ടീച്ചർ:
യോഗ്യത: ബിരുദം, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്. ഇംഗ്ലീഷ്, സയൻസ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ പ്രൈമറി/സെക്കൻ ഡറി ടീച്ചർ: അതതു വിഷയങ്ങളിൽ ബിരുദം/ പിജി + ബിഎഡ്.
ഐസിടി:
യോഗ്യത: കംപ്യൂട്ടർ സയൻസിൽ പിജി +എച്ച്ടിഎംഎൽ സിഎസ്എസ്, പൈത്തണ്‍, എംഎസ് ഓഫീസ്, ജി സ്വീറ്റ് പ്രാവീണ്യം. ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (സ്ത്രീ): ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദം. വൈസ് പ്രിൻസിപ്പൽ (സ്ത്രീ): പിജി+ബി എഡ്.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (സ്ത്രീ):
യോഗ്യത: ബിരുദം+ എംഎസ് ഓഫീസ്, ജി സ്വീറ്റ് എന്നിവയിൽ പ്രാവീണ്യം. സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളിൽ 3 വർഷ പരിചയം വേണം. പ്രായം: 40ൽ താഴെ.
ശമ്പ ളം: ടീച്ചർ (400-450 ഒമാൻ റിയാൽ); വൈസ് പ്രിൻസിപ്പൽ (600-700 ഒമാൻ റിയാൽ).
വിശദ വിവരങ്ങളടങ്ങിയ ബയോഡേറ്റ teachers@odepc.in എന്ന ഇ-മെയിലിൽ ജനുവരി 20നകം അയയ്ക്കണം.
കൂടുതൽ അറിയാൻ : www.odepc.kerala.gov.in