ഓഫീസ് സെക്രട്ടറി : അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം: ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) എറണാകുളത്തിന് കീഴിൽ ഓഫീസ് സെക്രട്ടറി (കരാർ നിയമനം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത – ആരോഗ്യ സേവന വകുപ്പിൽ നിന്നോ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നോ വിരമിച്ച ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഗസറ്റഡ് ഓഫീസർ.

പ്രതിമാസ ശമ്പളം: 16000 രൂപ.

പ്രായ പരിധി: ഡിസംബർ 1ന് 57 വയസ്സ്.

താത്പര്യമുള്ളവർ വിദ്യഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഓൺലൈനിൽ ഡിസംബർ മൂന്നിന് വൈകിട്ട് 3 മണിക്ക് മുൻപായി സമർപ്പിക്കണം.

അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share: