ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ്
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ഓട്ടിസം/ ആർ.ഇ.ഐ.സി സെന്ററിലേക്ക് ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരൊഴിവുവീതമാണുള്ളത്.
ഒരു വർഷത്തേയ്ക്കാണ് നിയമനം.
യോഗ്യത: ഒക്യുപേഷണൽ തെറാപ്പിസ്റ്റ് – ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം. ക്ലീനിംഗ് സ്റ്റാഫ്: ഏഴാം ക്ലാസ് (കോളജിന് ഒരു കിലോമീറ്റർ പരിധിയിൽ ഉള്ള കുടുംബശ്രീ പ്രവർത്തകർ).
താൽപ്പര്യമുളള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ആറിന് രാവിലെ 10.30 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.