മത്സര പരീക്ഷ : ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

233
0
Share:

മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

പ്രശസ്തിയും, മികച്ച സേവന പാരമ്പര്യവും ഉള്ള സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സെപ്റ്റംബർ 30 ആണ് അവസാന തീയതി. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം www.bcdd.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: എറണാകുളം മേഖലാ ആഫീസ് – 0484 2429130, കോഴിക്കോട് മേഖലാ ആഫീസ്- 0495 2377786.

Share: