ന്യൂട്രീഷ്യനിസ്റ്റ് നിയമനം

Share:

 

കണ്ണൂർ: വനിത ശിശു വികസന വകുപ്പിനു കീഴിലെ ന്യൂട്രീഷന്‍ & പേരൻറിംഗ് ക്ലിനിക്കില്‍ ഒഴിവുള്ള ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍, പേരാവൂര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ ഓരോ ഒഴിവുകളാണുള്ളത്. എംഎസ്‌സി ന്യൂട്രീഷന്‍ /ഫുഡ് സയന്‍സ് /ഫുഡ് ആന്റ് ന്യൂട്രീഷന്‍ ക്ലിനിക്/ന്യൂട്രീഷന്‍. ആശുപത്രി പ്രവര്‍ത്തന പരിചയം/ഡയറ്റ് കൗണ്‍സിലിങ്, ന്യൂട്രീഷണല്‍ അസസ്‌മെന്റ്/പ്രഗ്നന്‍സി കൗണ്‍സിലിങ്, ലാക്ടേഷന്‍ കൗണ്‍സിലിങ്/തെറാപ്പിക് ഡയറ്റിങ് എന്നിവയില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രായപരിധി 21-41.

സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 15 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍ സ്റ്റേഷന്‍ കണ്ണൂര്‍ -670002 എന്ന വിലാസത്തില്‍ ലഭിക്കണം.

വിശദ വിവരങ്ങള്‍ അടുത്തുള്ള ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും.

Share: