ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഒരു വർഷത്തെ ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 16ന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.
20ന് വൈകിട്ട് നാലിനു മുമ്പ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡീഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കണം.
വിശദവിവരങ്ങൾക്ക്: www.rcctvm.gov.in