നഴ്സിങ് ട്യൂട്ടർ

പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള ഒരു നഴ്സിങ് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
പ്രതിമാസ സ്റ്റൈപ്പൻറ്: 25000 രൂപ.
കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ/സ്വാശ്രയ നഴ്സിങ് കോളേജിൽ നിന്ന് എസ്. എസ്‌സി നഴ്സിങ് വിജയകരമായി പൂർത്തീകരിച്ചവരും കെ.എൻ.എം.സി രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി സെപ്റ്റംബർ 18ന് രാവിലെ 10 മണിക്ക് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746789505