വിമുക്തഭടന്മാരുടെ പെണ്‍മക്കള്‍ക്ക് നേഴ്‌സിംഗ് പ്രവേശനം

Share:
    ആരോഗ്യ വകുപ്പിന്റെ കീഴിലുളള ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, തിരുവനന്തപുരം (പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, തലയോലപ്പറമ്പ്, കോട്ടയം, ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, പെരിങ്ങോട്ടുകുറിശ്ശി, പാലക്കാട്, ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍കോഡ് എന്നീ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് സ്‌കൂളുകളില്‍ 2018 ല്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ്‌വൈവ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്കും, പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതരായ സ്ത്രീകള്‍ക്കും ഓരോ സ്‌കൂളിനും ഓരോന്നു വീതം സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് ശുപാര്‍ശയ്ക്കായി അപേക്ഷ ക്ഷണിച്ചു.
    അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പു ഡയറക്ടറുടെ വെബ്‌സൈറ്റായ www.dhs.kerala.gov.in ല്‍ ലഭ്യമാണ്.  ഒറിജിനല്‍ അപേക്ഷയും പ്രോസ്‌പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുളള സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നേഴ്‌സിംഗ് സെന്റര്‍ പ്രിന്‍സിപ്പാളിന് നേരിട്ട് അയയ്ക്കണം.  അതിന്റെ പകര്‍പ്പ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സൈനിക ക്ഷേമ ഡയറക്ടര്‍, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം -695033 എന്ന മേല്‍വിലാസത്തില്‍ ജൂലൈ 10ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പായി ലഭിക്കും വിധം അയയ്ക്കണം.
Share: