നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ ഒഴിവുകള്‍

Share:

കാസർഗോഡ് : ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ തസ്തികകളിലേ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നു.

കേരള പി.എസ്.സി അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം ആണ്് നഴ്സ് തസ്തികയുടെ അടിസ്ഥാന യോഗ്യത. കേരള സര്‍ക്കാര്‍ അംഗീകൃത നഴ്സ് കം ഫാര്‍മസിസ്റ്റ് കോഴ്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി എന്നിവയിലൊന്നാണ് ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത.

പത്താംതരത്തില്‍ കുറയാത്ത യോഗ്യതയും എ ക്ലാസ് ഹോമിയോപ്പതി ഡോക്ടറോടൊപ്പം രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയവുമുള്ളവര്‍ക്ക് അറ്റന്‍ഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും പ്രവൃത്തി പരിചയവും സംബന്ധിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 16ന് വൈകീട്ട് അഞ്ചിനകം dmohomoeoksd@kerala.gov.in ലേക്ക് അപേക്ഷിക്കണം.

ഫോണ്‍: 04672206886.

Share: