ആശുപത്രികളില്‍ നിയമനം
തൃശൂർ : ജില്ലയിലെ താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളില്‍ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 21-35 വയസ്.
പരിശീലന കാലാവധി രണ്ടു വര്‍ഷം.
അപ്രൻറിസ് നഴ്‌സ്
യോഗ്യത-ബി എസ് സി നഴ്‌സിങ്/ ജനറല്‍ നഴ്‌സിങ് കോഴ്‌സ് (ജി എന്‍ എം). ഹോണറേറിയം യഥാക്രമം 18000/ 15000 രൂപ. ബി എസ് സി നഴ്‌സിങ് യോഗ്യതയുള്ളവരെ പൂര്‍ണമായി പരിഗണിച്ച ശേഷമേ ജനറല്‍ നഴ്‌സിങ് (ജി എന്‍ എം) വിഭാഗക്കാരെ പരിഗണിക്കൂ.
പാരാ മെഡിക്കല്‍ അപ്രൻറിസ്
യോഗ്യത- ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ അംഗീകരിച്ച മെഡിക്കല്‍ കോഴ്‌സുകള്‍ പാസായിരിക്കണം.
ഹോണറേറിയം 12000 രൂപ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍- 670003 തൃശൂർ എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.
ഫോണ്‍: 0487 2360381.