ജർമനിയിൽ നഴ്സ് : സൗജന്യ നിയമനം.
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് ജർമനിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നതിന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
ഒഴിവുകൾ : 300
നഴ്സിംഗിൽ ബിരുദവും രണ്ടുവർഷ പരിചയവുമുള്ളവർക്ക് പങ്കെടുക്കാം.
പ്രായപരിധി: 40.
.ഇന്റർവ്യൂ: ഫെബ്രുവരി 17നു തിരുവനന്തപുരത്തെ ഒഡെപെക് ഓഫീസിൽ.
തെരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമൻ ഭാഷാ പരിശീലനം ഒഡെപെക്കിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽവച്ച് നൽകും.
നിബന്ധനകൾക്ക് വിധേയമായി സ്റ്റൈപെൻഡും ലഭിക്കും. ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യാനും വിശദവിവരങ്ങൾക്കും www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോണ്: 0471-2329440/41/42/43/ 45; 7736496574