കുക്ക്, നഴ്സ് അഭിമുഖം

Share:

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് കിടപ്പുരോഗികളായ വയോജനങ്ങളെ സംരക്ഷിക്കാനായി ആറാട്ടുപുഴയില്‍ ആരംഭിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കുക്ക്, നേഴ്സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ജില്ല സാമൂഹ്യ നീതി ഓഫീസില്‍ ഫെബ്രുവരി അഞ്ചിനാണ് ഇതിനായുള്ള വാക്ക് ഇന്‍ ഇൻ റ ര്‍വ്യൂ. ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തണം.
കുക്ക്: അഭിമുഖം രാവിലെ 10 മണി.
യോഗ്യത: എട്ടാം ക്ലാസ്, പാചകത്തില്‍ പ്രാവീണ്യവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
നഴ്‌സ്: അഭിമുഖം രാവിലെ 11 മണി.
യോഗ്യത: ജി.എന്‍.എം./ബി.എസ്‌സി., സര്‍ക്കാര്‍/ സ്വകാര്യമേഖലയില്‍ പരിശീലനം, വയോജന മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
വിവരങ്ങള്‍ക്ക് 0477 2253870.

Share: