നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് 269 ഒഴിവുകൾ ; അഭിമുഖം ഒക്ടോബറിൽ

263
0
Share:

കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ഡെന്റല്‍/നഴ്സിങ് കോളേജ്, മെഡിക്കല്‍ ഹോസ്പിറ്റല്‍, എന്നിവയില്‍ വിവിധ തസ്തികകളിലായി നഴ്സ്, പാരാമെഡിക്കല്‍ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റര്‍വ്യൂ നടത്തുന്നു.
കരാര്‍ നിയമനമാണ്. വഴിയാണ് തിരഞ്ഞെടുപ്പ്.
ഇ.എസ്.ഐ.സി. ഹോസ്പിറ്റലില്‍ 65, മെഡിക്കല്‍ കോളേജില്‍ 52, ഡെന്റല്‍ കോളേജില്‍ 47, നഴ്സിങ് കോളേജില്‍ 5 എന്നിങ്ങനെയാണ് പാരാമെഡിക്കല്‍ ഒഴിവുകള്‍.
വാക് ഇൻ ഇന്റര്‍വ്യൂവിനായുള്ള രജിസ്ട്രേഷന്‍ ഒക്ടോബര്‍ 3-ന് രാവിലെ 9 മണിക്ക് തുടങ്ങും.
ഒക്ടോബര്‍ 4,5 തീയതികളിലായി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടക്കും.
ഡെന്റല്‍ കോളേജിലെയും നഴ്സിങ് കോളേജിലെയും ഒഴിവുകളിലേക്ക് ഒക്ടോബര്‍ 8, 9 തീയതികളിലും മെഡിക്കല്‍ കോളേജിലെ ഒഴിവുകളിലേക്കും സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്കും ഒക്ടോബര്‍ 10,11 തീയതികളിലും വാക് ഇന്റര്‍വ്യൂ നടക്കും.
ഇന്റര്‍വ്യൂ വേദി: Office of the Dean, ESIC Medical College, Kalaburgi.
വെബ്സൈറ്റ്: https://www.esic.nic.in/recruitments
കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റില്‍ ലഭിക്കും.

Tagsnurse
Share: