നഴ്‌സ്; സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ അഭിമുഖം 17ന്

323
0
Share:

നഴ്‌സ്അഭിമുഖം 17ന്

കൊല്ലം : ജില്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിനെ നിയമിക്കുന്നു. അഭിമുഖം സെപ്തംബര്‍ 17ന് നടക്കും. യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത ജനറല്‍ നേഴ്‌സിംഗ്(ജിഎന്‍എം). പാലിയേറ്റീവ് കെയറില്‍ നേഴ്‌സിംഗ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തേവളളിയിലെ ജില്ലാ ഹോമിയോ മെഡിക്കലോഫീസില്‍ രാവിലെ 11ന് അഭിമുഖത്തിനായി എത്തണം.

സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍

കൊല്ലം : ജില്ലാ ഹോമിയോ ആശുപത്രിയിലെ വിദ്യാര്‍ഥികള്‍ക്കുളള സദ്ഗമയ പ്രോജക്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചറെ തിരഞ്ഞെടുക്കും. അഭിമുഖം സെപ്തംബര്‍ 17ന് നടക്കും.

സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ ട്രെയിനിംഗ് (വിഷ്വല്‍ ഇമ്പയര്‍മെന്റ്/ ഓഡിറ്ററി ഹാന്‍ഡിക്യാപ്ഡ്/ ഓര്‍ത്തോപീഡിക്കലി ചലഞ്ച്ഡ്/ ലേണിംഗ് ഡിസെബിലിറ്റി/ഓട്ടിസം/മെന്റല്‍ റിട്ടാഡേഷന്‍) ലഭിച്ചിട്ടുളള ബി.എഡ് ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് അഭിമുഖത്തിനായി തേവള്ളിയിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം.

Tagsnurse
Share: