നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, അക്കൗണ്ടൻറ് ഒഴിവ്
ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് നിയമനം
കോഴിക്കോട് : വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നിലവിലുള്ള രണ്ട് ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ്മാരുടെ ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
യോഗ്യത – സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്സിലറി നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 21ന് രാവിലെ 10 മണിക്ക് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 9847495311, 9539597573.
നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, അക്കൗണ്ടൻറ് ഒഴിവ്
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ നഴ്‌സ് (കാത് ലാബ്) ( ബി.എസ്.സി/ ജി.എന്‍.എം നഴ്‌സ്, രണ്ട് വര്‍ഷത്തെ കാത് ലാബ് പരിചയം), ലാബ് ടെക്‌നീഷ്യന്‍( ബി.എസ്.സി എം.എല്‍.റ്റി/ഡി എം എല്‍ റ്റി- ഒരു വര്‍ഷത്തെ പരിചയം), അക്കൗണ്ടൻറ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍( ബി.കോം, പി.ജി.ഡി.സി.എ, ടാലി) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം hrghekm2020@gmail.com എന്ന ഇ മെയിലിലേക്ക് ജൂൺ 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ അയയ്ക്കണം.
നിശ്ചിത യോഗ്യതയുള്ളവരും പ്രവൃത്തി പരിചയവും ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.