നോർക്ക പുനരധിവാസ പദ്ധതി : സംരഭകത്വ പരിശീലനം

265
0
Share:

നോർക്ക പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പദ്ധതിയ്ക്ക് കീഴിൽ ഏപ്രിലിൽ പേരു രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് വിവിധ ജില്ലകളിൽ സംരഭകത്വ പരിശീലനം നൽകും.

10 ന് തിരുവനന്തപുരം – തൈയ്ക്കാട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ്, എട്ടിന് കൊല്ലം – കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, ആറിന് – പത്തനംതിട്ട – ജില്ലാ പഞ്ചായത്ത് ഹാൾ, ഏഴിന് – ആലപ്പുഴ – ബ്രദേഴ്‌സ് ഹോട്ടൽ ആഡിറ്റോറിയം, എട്ടിന് – കോട്ടയം, ഇടുക്കി – കളക്ടറേറ്റ് കോൺഫറൻസ് ഹാൾ കോട്ടയം, 13 ന് മലപ്പുറം – കോട്ടക്കുന്ന് ബാങ്ക് ഹാൾ, 10 ന് കോഴിക്കോട്, വയനാട് – കോഴിക്കോട് ന്യൂനളന്ദ ആഡിറ്റോറിയം, ഒൻപതിന് കണ്ണൂർ, കാസർകോട് – കളക്ടറേറ്റ് കോൺഫറൻസ് ഹാൾ കണ്ണൂർ എന്നിവിടങ്ങളിലാണ് സംരംഭകർക്കുളള പരിശീലനം നടക്കുകയെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Share: