നോര്‍ക്ക-റൂട്ട്‌സ് തൊഴില്‍പരിശീലനം

265
0
Share:

എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍, ടിഗ് ആന്റ് മിഗ് വെല്‍ഡിംഗ്, ഓട്ടോകാഡ് എന്നീ വിഷയങ്ങളില്‍ നോര്‍ക്ക-റൂട്ട്‌സ് തൊഴില്‍ പരിശീലനം നല്‍കും.

പരിശീലന കാലയളവ് മൂന്ന് മാസം. പ്രായപരിധി 18നും 45നും ഇടയില്‍. വിദ്യാര്‍ഥികള്‍ കോഴ്‌സ് ഫീസിന്റെ 20 ശതമാനം നല്‍കണം. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് അനുവദനീയമായ സൗജന്യമുണ്ട്.
അപേക്ഷാഫോറം തുടര്‍ വിദ്യാഭ്യാസ കേന്ദ്രം ഓഫീസില്‍ സൗജന്യമായി ലഭിക്കും.
സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നവംബര്‍ 18ന് വൈകിട്ട് നാലിനകം തുടര്‍ വിദ്യാഭ്യാസ കേന്ദ്രം ഓഫീസില്‍ അപേക്ഷിക്കണം.

വിശദവിവരങ്ങള്‍ 9496846522 നമ്പരില്‍ ലഭിക്കും.

 

Share: