നവോദയ വിദ്യാലയ പ്രവേശനം: സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

263
0
Share:

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തിലേയ്ക്കുള്ള ആറാം ക്ലാസ് പ്രവേശനപ്പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ 2019-20 അധ്യയനവര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക്  അപേക്ഷിക്കാം.

സെപ്റ്റംബര്‍ 15 ആണ് അവസാന തീയതി.

വിശദ വിവരങ്ങള്‍ക്ക് www.navodaya.gov.inwww.nvsadmissionclasssix.in എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക.

പ്രവേശന നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതേ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നോട്ടിഫിക്കേഷനില്‍ ലഭിക്കും.

Share: