വനിതകള്‍ക്ക് നൈപുണ്യ വികസന പരിശീലനം

എറണാകുളം : തൊഴില്‍ ലഭ്യമാകുന്നതിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനായി തൃക്കാക്കര നഗരസഭ പരിധിയിലെ സ്ഥിരതാമസക്കാരായ 18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് നൈപുണ്യ വികസ,ന പരിശീലനം നല്‍കുന്നതിനായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും താല്പര്യ പത്രം ക്ഷണിക്കുന്നു.
ഓണ്‍ലൈന്‍/ഓഫ്ലൈന് പരിശീലനങ്ങളുടെ ലിസ്റ്റ്, ഓരോ പരിശീലനത്തിലേക്കും വേണ്ട ബാച്ചുകളുടെ എണ്ണം, ഓരോ ബാച്ചിലും ഉള്‍ക്കൊള്ളാവുന്നവരുടെ എണ്ണം, ഓരോ പരിശീലനത്തിന്റെയും ഫീസ് എന്നിവ ഫെബ്രുവരി 17 നകം അറിയിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് തൃക്കാക്കര നഗരസഭ വ്യവസായ വികസന ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ – 9188127104, 9446418772