നബാർഡിൽ അസിസ്റ്റന്റ് മാനേജർ: 92 ഒഴിവുകൾ
നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 92 ഒഴിവുകളാണുള്ളത് . മുംബൈയിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം.
ശന്പളം: 28,150- 55,600 രൂപ.
യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം.
പ്രായം: 21 മുതൽ 30 വയസ് വരെ.
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പ്രിലിമിനറി പരീക്ഷ മേയ് 12നും മെയിൻ പരീക്ഷ ജൂണ്‍ ആറിനു നടത്തും.
അപേക്ഷാ ഫീസ്- 800 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 150 രൂപ.
അപേക്ഷിക്കേണ്ട വിധം: www.nabard.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ രണ്ട്.