മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

223
0
Share:

കണ്ണൂർ : തലശ്ശേരി ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കുട്ടികളുടെ ക്ഷേമസ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും എട്ടാംക്ലാസ് യോഗ്യതയുമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 18 -40 വയസ്സ്.

അപേക്ഷ ബയോഡാറ്റ, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സപ്തംബര്‍ 18 നകം തലശ്ശേരി ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ഹാജരാക്കണം.

0490 2343121, 8281899559.

Share: