എംടെക്, എംഡിസൈന്: അപേക്ഷ ക്ഷണിച്ചു
ഗുജറാത്തിലെ ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ധീരുഭായ് അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയിൽ എംടെക്, എംഎസ്സി, എംഡിസൈൻ, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1200 രൂപയാണ് അപേക്ഷാ ഫീസ്.
എംടെക് (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി): ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ മേഖലയുമായി ബന്ധപ്പെട്ട കോഴ്സിന്റെ കാലാവധി രണ്ടു വർഷമാണ്.
കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിടെക്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എംഎസ്സി, ത്രിവത്സര എംസിഎ പാസായവർക്കും അവസാന വർഷക്കാർക്കും അപേക്ഷിക്കാം. 64,500 രൂപയാണു സെമസ്റ്റർ ഫീസ്. 64 സീറ്റ്.
എംടെക് ഇസി: ബംഗാളിലെ സിആർ റാവു എഐഎംഎസ്സിഎസു (സി.ആർ. റാവു അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് ) മായി സഹകരിച്ചാണു കോഴ്സു നടത്തുന്നത്. ആകെ 18 സീറ്റ്.ഫസ്റ്റ് ക്ലാസ് ബിടെക് നേടിയവർക്ക് അപേക്ഷിക്കാം. ഒരു സെമസ്റ്ററിന് 64,500 രൂപ.
എംടെക് ഡാറ്റാ സയൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി: ജമ്മു ഐഐടിയുമായി സഹകരിച്ചു നടത്തുന്ന കോഴ്സാണ്. ബിരുദം നൽകുന്നത് ജമ്മു ഐഐടി. ബിടെക് അല്ലങ്കിൽ മാത്തമാറ്റിക്സിൽ എംഎസ്സി പാസായവർക്ക് അപേക്ഷിക്കാം.
എംഎസ്സി ഐടി: ഇൻഫർമേഷൻ ടെക്നോളജി മേഖലയുമായി ബന്ധപ്പെട്ട പ്രഫഷൻ സ്വീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണു കോഴ്സ്. കാലാവധി രണ്ടു വർഷം. 60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ജൂൺ ഒമ്പതിനു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഗാന്ധിനഗർ, അഹമ്മദാബാദ്, ഭോപ്പാൽ, ഹൈദരാബാദ്, ജയ്പൂർ, കോൽക്കത്ത, ന്യൂഡൽഹി, പൂന, രാജ്കോട്ട്, സൂററ്റ്, ഉദയ്പൂർ എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങൾ.
മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ആൻഡ് ലോജിക്കൽ റീസണിംഗ്, സി പ്രോഗ്രാമിംഗ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നിവയാണു പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 75,000 രൂപയാണു സെമസ്റ്റർ ഫീസ്. 120 സീറ്റ്.
എംഡിസൈൻ (കമ്യൂണിക്കേഷൻ ഡിസൈൻ): വിഷ്വൽ കമ്യൂണിക്കേഷൻ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ എന്നിവയ്ക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണു പാഠ്യ പദ്ധതി. ഡിസൈൻ, സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
കോമണ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ-സീഡ് പാസായവരെ നേരിട്ട് അഡ്മിഷനു പരിഗണിക്കും. മറ്റുള്ളവർക്കുവേണ്ടി ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തും. 65,000 രൂപയാണു സെമസ്റ്റർ ഫീസ്. 20 സീറ്റ്.
കൂടുതൽ വിവരങ്ങൾ: http://www.daiict.ac.in/daiict എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തിയതി: മേയ് 17 .