എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്സ്

262
0
Share:

പത്തനംതിട്ട ചുട്ടിപ്പാറയിലുള്ള സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ ബി.എസ്.സി സൈബര്‍ ഫോറന്‍സിക് /ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്/ബി.എസ്.സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ബി.എസ്.സി ഇലക്ട്രോണിക്സ്/ബി.സി.എ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 27ന് രാവിലെ 10ന് കോളജില്‍ എത്തണം. സംവരണ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ അത് തെളിയിക്കുന്നതിന് ആവശ്യമായ ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

കൂടുതല്‍ വിവരം 9446302066, 0468 2224785, 9447265765 എന്നീ നമ്പരുകളിൽ ലഭിക്കും.

Share: