മോഡേൺ സർവെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
സർവെയും ഭൂരേഖയും വകുപ്പിന് കീഴിൽ കണ്ണൂരിലെ തളിപ്പറമ്പ് താലൂക്കിൽ പ്രവർത്തിക്കുന്ന ആധുനിക സർവെ സ്‌കൂളിൽ ഈ മാസം ആരംഭിക്കുന്ന 52 ദിവസം പ്രവൃത്തി ദിനങ്ങളുള്ള ആധുനിക സർവെ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഇ.ടി.എസ്, ജി.പി.എസ്, ഓട്ടോലെവൽ, തിയോഡലൈറ്റ്, ലിസ്‌കാഡ്, ഓട്ടോകാഡ് എന്നിവയിലും ജി.ഐ.എസിൽ മാപ്പ് തയാറാക്കുന്നതടക്കമുള്ള ജോലികൾക്കുള്ള വിദഗ്ദ്ധ പരിശീലനം നൽകും.
എസ്.എസ്.എൽ.സിയും ഐ.ടി.ഐ സർവെയർ/ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/ വി.എച്ച്.സി സർവെ/ ചെയിൻ സർവെ ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: ജനറൽ-35, ഒ.ബി.സി-38, എസ്.സി/ എസ്.ടി-40.
കോഴ്‌സ് ഫീസ് 15,000 രൂപയും കോഷൻ ഡപ്പോസിറ്റ് 5,000 രൂപയും ഉൾപ്പെടെ 20,000 രൂപ പ്രവേശന സമയത്ത് അടയ്ക്കണം.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.dslr.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 100 രൂപ. പ്രിൻസിപ്പാൾ, മോഡേൺ സർവെ സ്‌കൂൾ, പറശ്ശിനിക്കടവ്. പി.ഒ, ആന്തൂർ, കണ്ണൂർ എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. ഫോൺ: 0497-2700513.