മോഡൽ ഫിനിഷിങ് സ്കൂളിൽ ഗസ്റ്റ് ലക്ചറർ

തിരുഃ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തിരുവനന്തപുരം പി.എം.ജിയിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ ലക്ചറർ കമ്പ്യൂട്ടർ സയൻസ് താത്കാലിക തസ്തികയിലേക്ക് എം.ടെക്, എം.എസ്.സി കമ്പ്യൂട്ടർ, എം.സി.എ ഫസ്റ്റ് ക്ലാസ് ബിരുദധാരികളെ ക്ഷണിച്ചു. ജാവ, പൈത്തൺ, പി.എച്ച്.പി, ആൻഡ്രോയിഡ്, ഡോട്ട്നെറ്റ് തുടങ്ങിയവയിൽ പ്രൊജക്ട് ഡെവലപ്മെൻറ് പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ മാർച്ച് 27ന് രാവിലെ 10ന് ഹാജരാകണം.
ഫോൺ: 8547005050.