മഹാത്മാഗാന്ധി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ
മഹാത്മാഗാന്ധി സർവകലാശാലയിൽ വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുകളാണുള്ളത്.
ബിഹേവിയറൽ സയൻസ് 1 (ഈഴവ), കെമിസ്ട്രി 1 (എസ്സി), കംപ്യൂട്ടർ സയൻസ് 1( മുസ്ലിം), ഗാന്ധിയൻ സ്റ്റഡീസ്/ഡെവലപ്മെന്റ് സ്റ്റഡീസ് (ഇക്കണോമിക്സ്/പൊളിറ്റിക്കൽ സയൻസ്/ എഡ്യൂക്കേഷൻ/ ഹിസ്റ്ററി/ഫിലോസഫി/സോഷ്യോളജി/എംഎസ്ഡബ്ല്യു 3( ജനറൽ, ഈഴവ, വിശ്വകർമ ഓരോന്നുവീതം) ലോ 2(ജനറൽ, പിഎച്ചിഒ-1), ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് 1(ജനറൽ), ഇംഗ്ലീഷ് 1(ജനറൽ), മലയാളം 1(നാടാർ), മാനേജ്മെന്റ് 2(ജനറൽ1, ധീരവ1), എഡ്യൂക്കേഷൻ 3(ജനറൽ1, മുസ്ലിം1, എൽസി/എഐ 1), ഫിസിക്സ് 1 (ജനറൽ), സോഷ്യൽ സയൻസ് 1 (ജനറൽ), ടൂറിസം സ്റ്റഡീസ് 2 (ജനറൽ1, ഈഴവ 1).
യോഗ്യത: യുജിസി നിബന്ധനകൾക്കു വിധേയം.
ശന്പളം: 15,600- 39,100 രൂപ. ഗ്രേഡ് പേ 6,000 രൂപ.
ഉയർന്ന പ്രായം: 40 വയസ്. (അർഹരായ വിഭാഗക്കാർക്ക് ഇളവുകൾ ബാധകം).
രജിസ്ട്രേഷൻ ഫീസ്: 1000 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 500 രൂപ. ഓൺലൈനായി ഫീസടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം: www.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ നാല്. ഓൺലൈൻ അപേക്ഷ പൂർത്തിയായാൽ അതിന്റെ പ്രിന്റൗട്ട് എടുത്ത് ആവശ്യമായ രേഖകൾ സഹിതം ജൂൺ ഒന്പതിനു മുന്പായി താഴെക്കാണുന്ന വിലാസത്തിൽ സമർപ്പിക്കണം.
വിലാസം: Deputy Registrar-II (Admin), Mahatma Gandhi University, Priyadarsani Hills P.O. Kottayam- 686 560
കൂടുതൽ വിവരങ്ങൾക്ക് www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.