മാനസികാരോഗ്യ പദ്ധതി ഒഴിവുകൾ

Share:

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതി, മാവേലിക്കര വിമുക്തി ഡീ അഡിക്ഷന്‍ സെൻറര്‍ എന്ന സ്ഥാപനങ്ങളിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളില്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇൻറര്‍വ്യു നടത്തുന്നു.

താത്പര്യമുള്ളവര്‍ ജൂലൈ 12-ന് ഉച്ചക്ക് രണ്ടിന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) വച്ച് നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് പങ്കെടുക്കണം.
യോഗ്യത: സൈക്യാട്രിസ്റ്റ്- എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷനും സൈക്യാട്രിയില്‍ പി.ജി/ഡിഗ്രി/ഡിപ്ലോമ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: ക്ലിനിക്കല്‍ സൈക്കോളിജിയില്‍ എം.ഫില്‍/പി.ജി.ഡി.സി.പി, ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍./പി.ജി.ഡി.എസ്.ഡബ്ല്യു.

Share: