മെഡിക്കല്‍ കോളേജില്‍ തൊഴിലവസരം

Share:

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്‌ളിനറി റിസര്‍ച്ച് യൂണിറ്റിന് കീഴില്‍ വിവിധ തസ്തികകളില്‍ ഇൻറ ര്‍വ്യൂ നടത്തുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഇൻറര്‍വ്യൂനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിൻറെ മുളങ്കുന്നത്ത്കാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം.
റിസര്‍ച്ച് സൈൻറിസ്റ്റ് തസ്തിയിലേക്ക് നവംബര്‍ 28 നും ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നവംബര്‍ 29 നും, ലാബ് അസിസ്റ്റൻറ് , ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നവംബര്‍ 30 നും ഇൻറര്‍വ്യൂ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍ principalmctcr@gmail.com,

വെബ്‌സൈറ്റ് www.gmctsr.org

ഫോണ്‍: 0487 2200319.

Share: