മെഡിക്കൽ ഓഫീസർ : അപേക്ഷ ക്ഷണിച്ചു
തൃശൂർ: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന ഫെഡറേഷൻറെ തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസ്, വയനാട് അമ്പലവയലിൽ സ്ഥിതി ചെയ്യുന്ന പഞ്ചകർമ്മ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബി.എ.എം.എസ് (ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളത്). പ്രായം: 50 കവിയരുത്.
കരാർ കാലാവധി ഒരു വർഷം.
ശമ്പളം: 25,000 രൂപ.
കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തിപരിചയം വേണം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.
വിശദമായ ബയോഡാറ്റാ സഹിതം sctfed@gmail.com ലോ, മാനേജിങ് ഡയറക്ടറുടെ പേരിലോ അപേക്ഷ സമർപ്പിക്കണം.
അപേക്ഷകൾ സെപ്റ്റംബർ 15 നകം ലഭിക്കണം.