മെഡിക്കല്‍ ഓഫീസര്‍: 553 ഒഴിവുകൾ
ഡോക്ടര്‍മാരുടെ 553 ഒഴിവുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ സെലക്ഷന് ബോര്‍ഡ് ( CAPF) അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍ ആംഡ് പോലീസിലുള്ള ബിഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, എസ്എസ്ബി, ആസം റൈഫിള്‍സ് എന്നിവിടങ്ങിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
ഒഴിവുകള്‍:
സൂപ്പര്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (സെക്കന്‍ഡ് കമാന്‍ഡ്)- 5
കാര്‍ഡിയോളജി- 1, ന്യൂറോസര്‍ജറി- 1, ന്യൂറോളജി- 1, നെഫ്രോളജി- 1, ഗ്യാസ്ട്രോ എന്‍ട്രോളജി- 1
സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ഡെപ്യൂട്ടി കമാന്‍ഡ്)- 201 (ബിഎസ്എഫ്-52 സിആര്‍പിഎഫ്-116, എസ്എസ്ബി-18, ഐടിബിപി-11, അസം റൈഫിള്‍സ്- 4).
മെഡിസിന്- 36, സര്‍ജറി- 36, ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റട്രിക്സ്- 22, അനസ്തേറ്റിസ്റ്റ്- 24, റേഡിയോളജിസ്റ്റ്- 39, ഇഎന്‍ടി- ഒന്ന്, പത്തോളജിസ്റ്റി- 20, ഒഫ്താല്‍മോളജിസ്റ്റ്- 19, സൈക്യാട്രിസ്റ്റ്- ഒന്ന്, പീഡിയാട്രിക്സ്- രണ്ട്, ഓര്‍ത്തോപീഡിക്സ്- ഒന്ന്.
മെഡിക്കല്‍ ഓഫീസര്‍ (അസിസ്റ്റന്റ് കമന്‍ഡാന്റ്)- 345 (ബിഎസ്എഫ്- 85, സിആര്‍പിഎഫ്- 77, എസ്എസ്ബി- 51, ഐടിബിപി- 101, അസം റൈഫിള്‍സ്- 31).
ഡെന്റല്‍ സര്ജന് (അസിസ്റ്റന്റ് കമന്‍ഡാന്റ്)- 2
(സിആര്‍പിഎഫ്- 2, ആസം റൈഫിള്‍സ്- 2
യോഗ്യത: എംബിബിഎസ് അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട മേഖലയില്‍ സ്പെഷ്യലൈസേഷനും കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഡെന്റിസ്റ്റ് തസ്തികയില്‍ ബാച്ചിലര്‍ ഓഫ് ഡെന്റല്‍ സര്‍ജറി ബിരുദവും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായപരിധി: സൂപ്പര്‍ സ്പെഷ്യാലിറ്റി- 50 വയസ്. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസർ- 30. ഡെന്റല്‍ സര്ജന്- 35.
കൂടുതല്‍ വിവരങ്ങള്‍ക്ക്: recruitment.itbpolice.nic.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 27.