മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകൾ

Share:

കോഴിക്കോട്: ജില്ലയിലെ ഇഎസ്ഐ ആശുപത്രി ഡിസ്‌പെന്‍സറിയില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്‍ക്കാലിക നിയമനമാണ്.
മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജൂലൈ 30ന് രാവിലെ 11 മുതല്‍ ഒരു മണി വരെ അഭിമുഖം.
ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, ടിസിഎംസി രജിസ്‌ട്രേഷന്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് , സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.

ഒരു വര്‍ഷത്തേക്കാണ് നിയമനം.
കൂടുതല്‍ വിവരങ്ങള്‍ 0495 2322339 എന്ന നമ്പരിൽ ലഭിക്കും.

Share: