മെഡിക്കല്‍ കോളേജില്‍ ഒഴിവ്
മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ്‌നു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഐ.എല്‍.എ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
ഗവ. അഗീകൃത പ്ലസ്ടു ബയോളജി സയന്‍സ് / വി.എച്ച്.എസ്.സി എം.എല്‍.ടി ജയം, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൈക്രോ ബയോളജി ലാബില്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
പ്രായം 45 വയസ്സിനു താഴെ.
താല്‍പര്യമുള്ളവര്‍ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു രേഖകളും സഹിതം ഒക്‌ടോബര്‍ 24ന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.