മലബാർ ക്യാൻസർ സെന്ററിൽ അധ്യാപകർ , ടെക്‌നീഷ്യൻ
മലബാർ ക്യാൻസർ സെന്ററിൽ അധ്യാപക , ടെക്‌നീഷ്യൻ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപക വിഭാഗത്തിൽ പ്രൊഫസർ, അസി. പ്രൊഫസർ തസ്‌തികയിലാണ് ഒഴിവുകൾ .
പ്രൊഫസർ : റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എംഡി/ എംഎസ് . അസോസിയറ്റ് പ്രൊഫസറായി മൂന്ന് വർഷത്തെ പരിചയം .
അസി. പ്രൊഫസർ: മെഡിക്കൽ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, ക്ലിനിക്കൽ ഹെമറ്റോളജി, റേഡിയോളജി
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എംഡി/ എംഎസ്/ ജൂനിയർ റസിഡന്റായി മൂന്ന് വർഷത്തെ പരിചയം
ടെക്‌നീഷ്യൻ: ന്യൂക്ലിയർ മെഡിസിൻ
യോഗ്യത: ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിയിൽ ബിഎസ്‌സി അല്ലെങ്കിൽ മെഡിക്കൽ റേഡിയോ ഐസൊടോപ്‌സ് ടെക്‌നിക്കൽസിൽ ഡിപ്ലോമ. അല്ലെങ്കിൽ ന്യൂക്ലിയർ മെഡിസൻ ടെക്‌നോളജിയിൽ പിജി ഡിപ്ലോമ.
വിശദവിവരത്തിനും അപേക്ഷിക്കാനും www.mcc.kerala.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി: ജൂൺ 20.