ലോകകേരള മാധ്യമസഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

282
0
Share:

പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംഗമിക്കുന്ന ലോക കേരള മാധ്യമസഭ ഡിസംബര്‍ 30 രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നുമുതല്‍ മൂന്നുവരെ നടക്കുന്ന ലോക കേരളസഭയ്ക്ക് മുന്നോടിയായാണ് മാധ്യമസംഗമം സംഘടിപ്പിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് സംഗമം സംഘടിപ്പിക്കുന്നത്. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവര്‍ത്തകരാണ് ലോക കേരള മാധ്യമസഭയില്‍ പങ്കെടുക്കുകയെന്നും നവകേരള നിര്‍മ്മിതിയില്‍ പ്രവാസി മാധ്യമസമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖ തയ്യാറാക്കാനുള്ള വേദിയാണിതെന്നും മീഡിയ അക്കാദമി ചെയര്‍മാര്‍ ആര്‍.എസ്.ബാബുവും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ.വരദരാജനും പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങില്‍ ലോക കേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയിക്കു നല്‍കി പ്രകാശനം ചെയ്യും.

പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ അവതരിപ്പിക്കുന്ന നിരവധി ചിത്രങ്ങളും രേഖകളും വിഡിയോകളുമടങ്ങിയ മള്‍ട്ടീമീഡിയ പ്രദര്‍ശനം ഡിസംബര്‍ 29 മുതല്‍ 31 വരെ അയ്യങ്കാളി ഹാളില്‍(വി.ജെ.റ്റി ഹാള്‍) നടക്കും. മീഡിയ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടാകും.

Share: