ഭാഷ പഠന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

323
0
Share:

തൃശൂർ: ശാസ്ത്രീയമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്ന സാക്ഷരത മിഷന്റെ 4 മാസത്തെ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. പച്ച മലയാളം, അച്ചി ഹിന്ദി, ഗുഡ് ഇംഗ്ലീഷ് എന്നീ കോഴ്‌സുകളിലേക്ക് ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 500രൂപയും കോഴ്സ് ഫീസ് 2000 രൂപയുമാണ്.

എട്ടാം ക്ലാസ് പൂർത്തിയാക്കിയ 17 വയസ്സുള്ളവർക്ക് കോഴ്‌സുകളിൽ ചേരാം. ഔപചാരിക തലത്തിൽ എട്ടാം ക്ലാസ് മുതൽ ഹയർ സെക്കൻ്ററി വരെയുള്ള വിദ്യാർത്ഥികൾക്കും കോഴ്സിൽ ചേരാം.
ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 9.30 മുതൽ 3.30 വരെയാണ് ക്ലാസ്സ്‌. അപേക്ഷയും രജിസ്ട്രേഷൻ ഫോമും www.literacymissionkerala.org യിൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 04872365024, 9446793460

Share: