ലാബ് ടെക്‌നീഷ്യന്‍ നിയമനം

247
0
Share:

പാലക്കാട്: പല്ലശ്ശന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.

ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

18-36 വയസ്സാണ് പ്രായപരിധി.

അര്‍ഹരായവര്‍ക്ക് പിഎസ്.സി നിയമനത്തില്‍ ബാധകമായ ഇളവുകള്‍ അനുവദിക്കും. താല്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി സെപ്റ്റംബര്‍ 27 ന് രാവിലെ 11 ന് പല്ലശ്ശേന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share: