കാത്ത്ലാബ് ടെക്നിഷ്യൻ നിയമനം
കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്ത്ലാബ് ടെക്നിഷ്യനെ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: പ്ലസ് ടു സയൻസും ബി.സി.വി.ടി/ഡി.സി.വി.ടിയും . കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ വേണം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം.
പ്രായം: 18നും 40നും മധ്യേ. 15860 രൂപയാണ് വേതനം.
അപേക്ഷകർ വിശദാംശങ്ങൾ: https://forms.gle/vRJVS51qvJBVXpm49 എന്ന ഗൂഗിൾ ഫോമിൽ നൽകണം.
ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഓഗസ്ററ് 12ന് വൈകിട്ട് 4.30നകം അപ്ലോഡ് ചെയ്യണം.