പദ്ധതികളിൽ താത്ക്കാലിക നിയമനം: അപേക്ഷ 15 വരെ സ്വീകരിക്കും

227
0
Share:

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിൽ എൻ.സി.ഡി.സി.യുടെ കീഴിൽ ആരംഭിക്കുന്ന രണ്ടു പദ്ധതികളിൽ താത്ക്കാലിക നിയമനം നടത്തുന്നു.

ലബോറട്ടറി ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്.

മൈക്രോബയോളജിയിൽ എം.എസ്‌സി എം.എൽ.ടിയാണ് യോഗ്യത. ആറ് മാസത്തെ ലബോറട്ടറി പ്രവൃത്തി പരിചയം വേണം.

25000 രൂപയാണ് വേതനം.

അപേക്ഷ,  സെപ്റ്റംബർ 15-നകം ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭിക്കണം.

വിശദവിവരങ്ങൾക്ക്: 0471-2472225.

Share: