കുവൈത്തിൽ ഗാർഹിക തൊഴിൽ : സൗജന്യ നിയമനം
കുവൈറ്റിലെ അർധ സർക്കാർ റിക്രൂട്ട്‌മെന്റ് കമ്പനിയായ അൽദുര ഫോർ മാൻ പവറുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ, നിയമപരവും, സുരക്ഷിതവും, സുതാര്യവുമായ കുടിയേറ്റം ഉറപ്പു വരുത്തുന്നതിനു ലക്ഷ്യമിട്ട് ഗാർഹിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുവാൻ സന്നദ്ധരായ വനിതകളെ നോർക്ക റൂട്ട്‌സ് മുഖേന കുവൈത്തിൽ നിയമിക്കുന്നു.
ശമ്പളം 110 കെ.ഡി (ഏകദേശം 25,000രൂപ).
തിരഞ്ഞടുക്കപ്പെടുന്നവർക്ക് വീസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം സൗജന്യമാണ്. നോർക്ക റിക്രൂട്ട്‌മെന്റും സൗജന്യമാണ്.
28ന് രാവിലെ പത്തിന് നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ആന്റ് ഡെവലപ്പ്‌മെന്റ് നടത്തുന്ന പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗാമിനോടൊപ്പം താത്പര്യമുള്ളവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
30നും 45നും മധ്യേ പ്രായമുള്ള വനിതകൾ വിശദമായ ബയോഡാറ്റ, ഫുൾ സൈസ് ഫോട്ടോ, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവയുമായി നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിൽ എത്തണം. ഫോൺ: 0471-2770544, 18004253939.