കുംഭമേള നിയമനം: 2019

Share:

കുംഭമേള നടത്തിപ്പിനായുള്ള പ്രത്യേക നിയമനത്തിന് അലഹബാദിലെ പ്രയാഗ്‌രാജ് മേള അതോറിറ്റി അപേക്ഷ ക്ഷണിച്ചു.
കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
യോഗ്യത: എം.ബി.എ/ പി.ജി.ഡി.എം/ എം.സി.എ. അപേക്ഷകര്‍ക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും മികച്ച പ്രാവീണ്യമുണ്ടായിരിക്കണം.കമ്പ്യൂട്ടര്‍ പരിജ്ഞാനം , ആശയ വിനിമയം, ടീം കോ-ഓഡിനേഷന്‍ പ്രാവീണ്യം തുടങ്ങിവ അഭികാമ്യം.
അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായം: 2018 ജൂലായ് ഒന്നിന് 30 കവിയാന്‍ പാടില്ല.
ശമ്പളം: പ്രതിമാസം 50,000 രൂപ
ഒഴിവുകള്‍: പത്ത്
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം.
നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ബയോഡാറ്റ resume.kumbhald2019@gmail.com എന്ന മെയിലേക്ക് അയക്കാവുന്നതാണ്.
അവസാന തീയതി: 2019 ഫെബ്രുവരി 21

Share: